ധ്യാനവും യോഗയും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇത് പതിവായി പരിശീലിക്കുന്നത് നമ്മുടെ മനസ്സിനും ശരീരത്തിനും ഗുണം ചെയ്യും. യോഗയുടെ ചില പ്രധാന ഗുണങ്ങള്‍
മാനസികനില ഉത്തേജിപ്പിക്കുന്നു
യോഗയും ധ്യാനവും മാനസികാരോഗ്യം മെച്ചപ്പെടുത്താനും വിഷാദം, ഉത്കണ്ഠ എന്നിവ നിയന്ത്രിക്കാനും സഹായിക്കുന്നു. ഇതോടൊപ്പം, ഒരു ഗ്രൂപ്പായി യോഗ ചെയ്യുന്നത് സെറോടോണിന്‍, ഓക്സിടോസിന്‍ എന്നീ ഹോര്‍മോണുകളുടെ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അവ സന്തോഷത്തെയും സ്നേഹത്തെയും പ്രേരിപ്പിക്കുന്ന ഹോര്‍മോണുകളാണ്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
യോഗ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യവും ശരീരത്തിലെ രക്തയോട്ടവും മെച്ചപ്പെടുത്തുന്നു.
ആസ്മ രോഗികളെ സഹായിക്കുന്നു
യോഗയിലെ ശ്വസന വ്യായാമമായ പ്രാണായാമം ആസ്മ കുറയ്ക്കാന്‍ സഹായിക്കും.
നന്നായി ഉറങ്ങാന്‍ സഹായിക്കുന്നു
ഉറക്കചക്രം മെച്ചപ്പെടുത്താനും വിശ്രമിക്കാനും സഹായിക്കുന്ന ഒരു പതിവ് ജീവിതശൈലി രൂപപ്പെടുത്താന്‍ യോഗ നിങ്ങളെ സഹായിക്കുന്നു. ഉറങ്ങുന്നതിനും ഉണരുന്നതിനുമായുള്ള ഒരു ഓട്ടോമാറ്റിക് അലാറം സജ്ജീകരിക്കാന്‍ യോഗ നിങ്ങളുടെ ശരീരത്തെ പ്രാപ്തമാക്കുന്നു.
നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് മെഡിറ്റേഷൻ. സുഖകരമല്ലാത്ത ഉറക്കത്തിന് വിവിധ കാരണങ്ങളുണ്ട്. സമ്മര്‍ദ്ദം, പിരിമുറുക്കം, ജോലിഭാരം, അല്ലെങ്കില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ മൂലമാകാം ഉറക്കത്തില്‍ അസ്വസ്ഥതകൾ അനുഭവപ്പെടുന്നത്. പിരിമുറുക്കം ഒഴിവാക്കി ധ്യാനം ശരീരത്തെ വിശ്രമിക്കാന്‍ അനുവദിക്കുകയും മെച്ചപ്പെട്ട ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യും.
ശരീരം കൂടുതല്‍ വഴക്കമുള്ളതാകുന്നു, ശാരീരികബലം വർദ്ധിക്കും
യോഗ ചെയ്യുന്നവര്‍ നന്നായി ശ്വസിക്കുന്നതിനാൽ ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിക്കുന്നു. പേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കാനും ഈ ശീലങ്ങള്‍ സഹായിക്കും.
സന്ധിവാതം കുറയ്ക്കാന്‍ സഹായിക്കുന്നു
സന്ധിവാതം ലഘൂകരിക്കാനും വേദന നിയന്ത്രിക്കാനും യോഗ സഹായിക്കും. ശരീരത്തിന് കൂടുതൽ വഴക്കമുണ്ടാകുമ്പോൾ പേശികളുടെ ചലനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
നടുവ് വേദനയ്ക്ക് പരിഹാരം
ഏതാനും ആഴ്ചകള്‍ പതിവായി യോഗ പരിശീലിക്കുന്നതിലൂടെ വിട്ടുമാറാത്ത നടുവ് വേദനയെ പോലും തടയാനാകും. സ്ട്രെച്ചിംഗ് വ്യായാമങ്ങളും പോസ്ച്ചറുകളും നിങ്ങളുടെ നട്ടെല്ലിന്റെ വഴക്കം കൂട്ടുന്നു. ഇത് നടുവേദന കുറയ്ക്കാൻ സഹായിക്കും.
മെഡിറ്റേഷൻ ചെയ്യാനുള്ള ഏറ്റവും നല്ല സമയം രാവിലെയാണ്. ദിവസത്തിന്റെ ആരംഭത്തില്‍ ശരിയായ രീതിയില്‍ ശ്വസന വ്യായാമം ചെയ്യുന്നത് ഗുണം ചെയ്യും. മറ്റൊരു കാര്യത്തിലും ഇടപെടുന്നതിനു മുന്‍പ് തുറന്ന മനസ്സോടെ വേണം ധ്യാനിക്കാൻ. ഇത് മനസിന് ശാന്തതയും ഉണര്‍വും നല്‍കും. മിക്ക മെഡിറ്റേഷൻ രീതികളും അതിന്റെ പൂര്‍ണമായ ഫലം ലഭിക്കത്തക്ക വിധത്തില്‍ ചെയ്യുന്നതിന് ശ്രദ്ധയും ഏകാഗ്രതയും ആവശ്യമാണ്.