പാലക്കാട്: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭ ഇടപെട്ടിട്ടില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജന്. സഭയെ അനാവശ്യ വിവാദങ്ങളിലേക്ക് തള്ളിയിടരുതെന്ന് ജയരാജന് പറഞ്ഞു.
ഇടതുമുന്നണിയുടെ ജയം ഉറപ്പായപ്പോഴാണു വിമര്‍ശനങ്ങള്‍ വരുന്നത്. സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് ഏറെ ചര്‍ച്ചകള്‍ക്കുശേഷമാണ്.
എന്തിനാണു സഭയെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നത്? എന്താണു സഭ ചെയ്തത്? രാഷ്ട്രീയ വിരോധത്തിന് അതിർവരമ്പുകളൊന്നും ഇല്ലേ? ഏതു മതപുരോഹിതരെയും സഭകളെയും ആക്ഷേപിക്കാമെന്നാണോ? കോൺഗ്രസ് അതു ചെയ്യരുത്. വെറുതെ സഭകളെ അവഹേളിക്കരുത്. വി.ഡി.സതീശനെക്കുറിച്ച് സഭകളും നാട്ടുകാരും എല്ലാം തിരിച്ചറിയുമെന്നും ജയരാജൻ പറഞ്ഞു.