കൊച്ചി: നടന് ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കർ മാപ്പുസാക്ഷിയാകും. എറണാകുളം സിജെഎം കോടതിയിൽ ക്രൈംബ്രാഞ്ച് ഇതുസംബന്ധിച്ച അപേക്ഷ നൽകി.
സായി ശങ്കർ ശനിയാഴ്ച വൈകുന്നേരം മൂന്നിന് കോടതിയിൽ ഹാജരാകണം. ദിലീപിന്റെ ഫോണില്‍ നിന്നും വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ചതിന് സായി ശങ്കറിനെ അറസ്റ്റു ചെയ്തിരുന്നു.
സായ് ശങ്കര്‍, ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.