ആമ്പല്ലൂർ (തൃശൂർ): കല്ലൂർ മാവിൻചുവടിൽ വീട്ടിൽ ബാർ മോഡലിൽ മദ്യ വിൽപ്പന നടത്തിയിരുന്നയാളെ ഇരിങ്ങാലക്കുട എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തറയിൽ റെജിയാണ് (51) അറസ്റ്റിലായത്.
ഇയാളുടെ വീട്ടിൽനിന്ന് 21.4 ലിറ്റർ മദ്യം കണ്ടെടുത്തു. വൻതോതിൽ മദ്യം വാങ്ങി സൂക്ഷിച്ച് ദിവസവും പുലർച്ചെ മുതൽ ഇയാൾ വീട്ടിൽ മദ്യവിൽപ്പന നടത്തിയിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. മണികണ്ഠൻ, പ്രിവന്റിവ് ഓഫിസർ സി.ബി. ജോഷി, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) കെ.കെ. വത്സൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.ആർ. രാകേഷ്, സുഭാഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.