തിരുവനന്തപുരം: കെഎസ്ഇബി മാനേജ്മെന്റും ഇടത് സംഘടനകളും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരമായി. ഊർജ സെക്രട്ടറിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ചെയർമാനടക്കം പങ്കെടുത്ത യോഗത്തിലാണ് സൗഹാർദ്ദപരമായ ചർച്ച നടന്നത്. കെ.എസ്.ഇ.ബിയിലെ സംഘടനാ പ്രവർത്തന സ്വാതന്ത്ര്യം പ്രധാന ചർച്ചാ വിഷയമായെന്നും തൊഴിലാളി സംഘടനകൾക്ക് വിമർശനം ഉന്നയിക്കാനും അഭിപ്രായം അറിയിക്കാനും അവകാശം ഉണ്ടാകുമെന്ന് ചർച്ചയിൽ തീരുമാനമായെന്നും സർവീസ് സംഘടനാ നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചു. പരസ്യ പ്രതികരണത്തിന് മുമ്പ് ബോർഡുമായി സംസാരിക്കണമെന്ന ഊർജ സെക്രട്ടറിയുടെ ആവശ്യം തങ്ങൾ അംഗീകരിച്ചതായും അവർ അറിയിച്ചു.
സ്ഥലമാറ്റിയ ഉദ്യോഗസ്ഥര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റം നല്‍കുമെന്ന് സംഘടനകള്‍ക്ക് ഉറപ്പ് ലഭിച്ചെന്നാണ് വിവരം. തിരികെ പഴയ സ്ഥലത്തേക്ക് തന്നെ മാറ്റം വേണമെന്ന് അവർ ആവശ്യപ്പെട്ടപ്പോൾ സൗകര്യപ്രദമായ ഇടങ്ങളിൽ മാറ്റം നൽകാൻ തീരുമാനിക്കുകയായിരുന്നു. ഡയസ്നോൺ പിൻവലിക്കുന്നതു സംബന്ധിച്ച് നിയമപരമായ പരിശോധനക്ക് ശേഷം തീരുമാനമെടുക്കുമെന്നും ബോർഡ് റൂമിൽ തള്ളിക്കയറിവർക്കെതിരായ നടപടി മറുപടിയുടെ അടിസ്ഥാനത്തിൽ തീർപ്പാക്കുമെന്നും ധരണയായി. ഇതോടെ പ്രഖ്യാപിച്ച പ്രക്ഷോഭ പരിപാടികൾ അവസാനിപ്പിച്ചുവെന്ന് കെ.എസ്.ഇ.ബി.ഒ.എ അവസാനിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു.
ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമായിരുന്നു സംഘടനാ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചത്. നിയമപരമായ കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാകും ഡയസ്നോണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക.
തൊഴിലാളി യൂണിയനുകളും ചെയര്‍മാനുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ കഴിഞ്ഞ ദിവസം വൈദ്യുതമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയിലെത്തിയിരുന്നു. സമരത്തിന്മേല് ഡയസ്നോണ്‍ ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന നിര്‍ദേശം യൂണിയനുകള്‍ ഉയര്‍ത്തിയിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായുള്ള സസ്പെന്ഷന്, സ്ഥലം മാറ്റ നടപടികളില്‍ പുനഃപരിശോധന വേണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു.