തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു. നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ അൽസാജ് ഹോട്ടലിന് നോട്ടീസ് നൽകിയിട്ടുണ്ട്. കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന തക്കാരം ഹോട്ടലിൽ നിന്ന് പഴകിയതും ഉപയോഗ ശൂന്യവുമായ 12 കലോ കോഴി ഇറച്ചിയും ആറ് കിലോ മറ്റ് ആഹാര സാധനങ്ങളും പിടിച്ചെടുത്തു. കഴക്കൂട്ടം അൽസാജ് , തക്കാരം ഹോട്ടലുകളിൽ ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലെന്നും കണ്ടെത്തി. ഈ കാരണത്തിലും ഇത് സ്ഥാപിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാൻ കാരണം കാണിക്കൽ നോട്ടീസും നൽകി. നഗരസഭാ മേയറുടെ നിർദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയത്.