ബീജിംഗ്: ചൈനയിലെ ഹാംഗ്സോയിൽ ഈ വർഷം സെപ്തംബറിൽ നടത്താനായി ഇരുന്ന ഏഷ്യൻ ഗെയിംസ് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. സെപ്തംബർ 10 മുതൽ 25 വരെയാണ് ഏഷ്യൻ ഗെയിംസ് തീരുമാനം എടുത്തിരിക്കുന്നത്. ചൈനീസ് ദേശിയ മാദ്ധ്യമങ്ങൾ വിവരം സ്ഥിരീകരിച്ചെങ്കിലും കാരണം അറിയിച്ചിട്ടില്ല. എന്നാൽ രാജ്യത്ത് ക്രമാതീതമായി വർദ്ധിച്ച കൊവിഡ് കേസുകളാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചനകൾ ലഭിക്കുന്നത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ഏഷ്യൻ ഗെയിംസ് സംഘാടകർ അറിയിച്ചു.ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായിയുടെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന നഗരമാണ് ഹാംഗ്സോ. രാജ്യത്ത് കൊവിഡ് രോഗാണുവിനെ പിടിച്ചുകെട്ടുന്ന ഭാഗമായി ഇപ്പോൾ ഷാങ്ഹായിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.