കൊച്ചി: മുൻ എംഎഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കെഎം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പ്ലസ് ടു കോഴ കേസിൽ ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
വേങ്ങേരിയിലെ വീട് അടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതാണ് ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്. പ്ലസ് ടു കോഴ കേസിൽ മറ്റു നടപടികളുമായി ഇഡിക്ക് മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി.
2014ൽ അഴീക്കോട് സ്കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കെഎം ഷാജിയെ കേസിൽ ഒട്ടേറെ തവണ ചോദ്യം ചെയ്തിരുന്നു.