കോഴിക്കോട്: സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനം എന്ന വിഷയത്തിന് എൻ സി ഡി സി സെമിനാർ സംഘടിപ്പിക്കുന്നു . ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ വെൽനെസ്സ് വുമൺ സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്.
ഡോ : ഡിപെന്ദ് കസിങ്മെയി ( എം എസ് ഡബ്ല്യൂ, പി എച് ഡി ഹ്യൂമൻ റൈറ്റ്സ് ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. തൽപരരായ എല്ലാവർക്കും ഈ സെമിനാറിൽ പങ്കെടുക്കാം. പലപ്പോഴും വിദ്യാഭ്യാസവും യോഗ്യതകളും ഉണ്ടായിട്ടും സ്വന്തം അവകാശങ്ങളെയും നിയമവും അറിയാത്തവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഈ സെമിനാർ ഇന്നത്തെ തലമുറക്ക് ഉപകാര പ്രദമാകുമെന്ന് സംഘാടകർ കരുതുന്നു.
മെയ് 7ന് ഉച്ചക്ക് 2.30മണി മുതൽ 4.00 വരെയാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +919288026162 (സംഘാടക ). വെബ്സൈറ്റ് www.ncdconline.org.