മോസ്കോ: ജൂതരെ കൂട്ടക്കൊല ചെയ്ത ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർക്ക് ജൂതവേരുകളുണ്ടെന്ന റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിന്റെ പരാമര്‍ശത്തിന് മാപ്പുപറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. വിവാദ പ്രസ്താവനയ്ക്കെതിരെ ഇസ്രയേല്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തല ത്തിലാണ് പുടിന് ഇസ്രയേലിനോട് മാപ്പ് പറഞ്ഞത്.
യുക്രെയ്നിനെ നാസിമുക്തമാക്കാനാണ് അവിടെ നടത്തുന്ന സൈനിക നടപടികളെന്ന റഷ്യയുടെ അവകാശവാദത്തെക്കുറിച്ച്, ഇറ്റാലിയൻ ചാനലിലെ അഭിമു ഖത്തിൽ വിശദീകരിക്കുമ്പോഴാണ് ലാവ്റോവ് വിവാദ പരാമർശങ്ങൾ നടത്തിയത്. ജൂതവംശഹത്യയെ ഓര്‍മിച്ചുകൊണ്ട് ഇസ്രയേല്‍ ഹോളോകോസ്റ്റ് അനുസ്മ രണം നടത്തിയതിന് പിന്നാലെയായിരുന്നു സെര്‍ജി ലാവ്റോവിന്റെ വിവാദ പരാമര്‍ശം ഉയർന്നത്.