തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ ഗതാഗത മന്ത്രിയുമായി കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചർച്ച പരാജയമായതോടെയാണ് ഇന്നലെ വൈകിട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്.
24 മണിക്കൂർ പണിമുടക്കുമെന്നാണ് പ്രതിപക്ഷ സംഘടനകൾ അറിയിച്ചത്.
സമരത്തെ നേരിടാൻ മാനേജ്മെൻറ് ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്കിൽ ഉറച്ച് നിൽക്കുന്നതായി ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകൾ അറിയിച്ചു. എന്നാൽ സിപിഐഎമ്മിന്റെ തൊഴിലാളി സംഘടനായ സിഐടിയും പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും.