തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി രണ്ടാംഘട്ടത്തിൽ പൂർത്തീകരിച്ച 80 ടേക്ക് എ ബ്രേക്ക് ശുചിമുറി സമുച്ചയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ – ഗ്രാമവികസന- എക്സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.
ഇന്ന് രാവിലെ 11.30 ന് തിരുവനന്തപുരം പാപ്പനംകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പണി പൂർത്തിയാക്കിയ ടേക്ക് എ ബ്രേക്ക് സമുച്ചയം നാടിനു സമർപ്പിച്ചുകൊണ്ടാണ് ഉദ്ഘാടനം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 555 ശുചിമുറി സമുച്ചയങ്ങൾ ഇതിനോടൊപ്പം പൂർത്തിയായിട്ടുണ്ട്. ഇതിൽ 80 ടേക്ക് ബ്രേക്ക് പദ്ധതികളാണ് രണ്ടാംഘട്ടമായി സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുന്നത്. പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.