കൊച്ചി: ഡല്‍ഹിവെറി ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) മെയ് 11 മുതല്‍ 13 വരെ നടക്കും. ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 462 രൂപ മുതല്‍ 487 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 30 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. യോഗ്യരായ ജീവനക്കാര്‍ക്ക് ഓഹരി ഒന്നിന് 25 രൂപ ഡിസ്കൗണ്ട് ലഭ്യമാകും.
4000 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെയും പ്രമോട്ടര്‍മാരുടെയും 1235 കോടി രൂപയുടെ ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഐപിഒ.75 ശതമാനം ഓഹരികള്‍ യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്കായി നീക്കി വെച്ചിരിക്കുകയാണ്. 15 ശതമാനം ഓഹരികള്‍ സ്ഥാപനേതര നിക്ഷേപകര്‍ക്കും 10 ശതമാനം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കും ലഭ്യമാകും. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.