ഏപ്രിൽ 26 ആം തീയതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 17 കാരിയായ ഖുശ്ബു രജത് എന്ന പെൺകുട്ടിയെ കാണാതായി. ഒരു കൂട്ടം പുരുഷന്മാർ തന്നെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ ഖുശ്ബു അമ്മയെ വിളിച്ചു. എന്നാൽ അധികം വൈകാതെ തന്നെ ഖുശ്ബുവിന്റെ അമ്മ യശോദയുമായുള്ള ഫോൺ ബന്ധം നഷ്ടപ്പെട്ടു.അന്നാണ് യശോദ മകളോട് അവസാനമായി സംസാരിച്ചത്. അതിനുശേഷം, ഖുശ്ബുവിന്റെ ഫോൺ ഓഫായി. അവൾ എവിടെയാണെന്നോ അവൾക്ക് എന്ത് സംഭവിച്ചുവെന്നോ വ്യക്തതയില്ലാതെ അവളെ കാണാതായി.“പോലീസ് കൃത്യമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് അവളെ കണ്ടെത്താമായിരുന്നു,” എന്നാണ് യശോദ പറയുന്നത്.
35 കാരിയായ യശോദ നാല് കുട്ടികളുടെ അമ്മയാണ് . മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും ആണ് യശോദയ്ക്ക്. അഞ്ച് വർഷം മുമ്പ് യശോദയുടെ ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അന്നുമുതൽ യശോദ തനിച്ചാണ് തന്റെ നാല് മക്കളെയും വളർത്തുന്നത്. വീട്ടുജോലിക്കാരിയായി നാലോ അഞ്ചോ വീടുകളിൽ ജോലി ചെയ്ത് മാസം 10,000 രൂപ സമ്പാദിക്കുന്നു.“എന്റെ ചുറ്റുമുള്ള ആളുകൾ നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിലും, എന്റെ നാല് കുട്ടികളും സ്കൂളിൽ പോകുന്നുണ്ടെന്ന് ഞാൻ ഉറപ്പാക്കിയിട്ടുണ്ട്,” എന്നും യശോദ പറയുന്നു.ലക്ഷ്മി നഗറിലെ ഗ്യാസ് ഏജൻസിയിലാണ് ഖുശ്ബു ജോലി ചെയ്യുന്നത്. കഴിഞ്ഞ വർഷം 12-ാം ക്ലാസ് പരീക്ഷ പാസാകാൻ കഴിയാത്തതിനെ തുടർന്നാണ് അവൾ ഏജൻസിയിൽ ചേർന്നത്. മെയ് രണ്ടിന് നടത്താനിരുന്ന പരീക്ഷ വീണ്ടും എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു കഴിഞ്ഞ ഒരു മാസമായി ഖുശ്ബു.“അവൾക്ക് അവളുടെ 12-ാം ക്ലാസ് പരീക്ഷ പാസാകാൻ ശരിക്കും ആഗ്രഹമുണ്ടായിരുന്നു.
എല്ലാ ദിവസവും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ, ഖുശ്ബു അമ്മയെ വിളിക്കും. “സുരക്ഷാ കാരണങ്ങളാൽ ആണ് ഖുശ്ബു ദിവസവും വീട്ടിലേക്ക് പോകുമ്പോൾ അമ്മയെ വിളിക്കുന്നത് .”.ഏപ്രിൽ 26 നും വൈകിട്ട് 7 മണിയോടെ ജോലിക്ക് പോകുമ്പോൾ ഖുശ്ബു അമ്മയെ വിളിച്ചിരുന്നു. “തിരിച്ചു പോരുമ്പോൾ അമ്മക്ക് എന്തെങ്കിലും വാങ്ങണമോ എന്ന് ഖുശ്ബു ചോദിച്ചിരുന്നു. ‘അമ്മ ഒന്നും വേണ്ട എന്ന് പറഞ്ഞതിനാൽ , അവൾ വീട്ടിലേക്ക് നടക്കാൻ തുടങ്ങി, എന്നാൽ, വിളിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ തനിക്ക് അസ്വസ്ഥതയുണ്ടെന്ന് ഖുശ്ബു അമ്മയോട് പറഞ്ഞു.
“മൂന്നോ നാലോ പുരുഷന്മാർ തന്നെ പിന്തുടരുന്നുണ്ടെന്നും അവൾക്ക് ഭയം തോന്നുന്നുവെന്നും അവൾ അമ്മയോട് പറഞ്ഞു.ഭയമുണ്ടെങ്കിൽ ഷൂ അഴിച്ച് ഓടാൻ യശോദാ മകളോട് ആവശ്യപ്പെട്ടു, .കൃത്യം 7.20 ന്, ഖുശ്ബു സഹായത്തിനായി നിലവിളിക്കാൻ തുടങ്ങി. ‘അമ്മ എന്നെ രക്ഷിക്കൂ, ദയവായി എന്നെ രക്ഷിക്കൂ’ എന്ന് ഖുശ്ബു പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ യശോദയ്ക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പിന്നെ ഫോൺ കട്ട് ആയി.”.പരിഭ്രാന്തയായ യശോദ ലക്ഷ്മി നഗറിലേക്ക് ഓടി. യശോദയും ബന്ധുവും ഒരു ക്യാബ് ഡ്രൈവറും കൂടി ഖുശ്ബുവിനെ അന്വേഷിച്ചിറങ്ങി.
നിരാശാജനകമായ തിരച്ചിൽ
അന്ന് രാത്രി 11 മണിയോടെ യശോദയും കൂടെയുള്ളവരും മധു വിഹാർ പോലീസ് സ്റ്റേഷനിലെത്തി, അവിടെ അവർ ഖുശ്ബുവിനെ കാണാതായതായി പരാതി നൽകി. എഫ്ഐആറിന്റെയോ പരാതിയുടെയോ പകർപ്പ് അവർക്ക് നൽകിയിട്ടില്ല.പിറ്റേന്ന് രാവിലെ എഫ്ഐആർ കുടുംബത്തിന് കൈമാറി. എങ്കിലും , എഫ്ഐആർ രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിന് ശേഷം ഏപ്രിൽ 28-ന് മാത്രമാണ് കുടുംബത്തിന് എഫ്ഐആറിന്റെ പകർപ്പ് ലഭിച്ചത്. “അതും അവർക്കറിയാവുന്ന ഒരു അഭിഭാഷകൻ പോലീസിനെ വിളിച്ച് ആവശ്യപ്പെട്ടതിന് ശേഷമാണ് എഫ് ഐ ആറിന്റെ കോപ്പി നൽകിയത്.
കൂടാതെ, ഏപ്രിൽ 27 ന് ഉച്ചയ്ക്ക് 1.56 ന് അന്വേഷണ ഉദ്യോഗസ്ഥനായ പ്രഭാത് കുമാറിൽ നിന്ന് ഗൂഗിൾ ലൊക്കേഷൻ സഹിതം ഒരു സന്ദേശം ബന്ധുവിന് ലഭിച്ചു .അവർ ഖുശ്ബുവിന്റെ ഫോൺ ലൊക്കേഷൻ ഗുരുഗ്രാമിലെ ഏതോ സ്ഥലത്തേക്ക് കണ്ടെത്തിയതായി പറഞ്ഞു,” “ലൊക്കേഷൻ പിന്തുടരണമെന്നും അവൾ എവിടെ എന്ന് അന്വേഷിക്കണമെന്നും പറഞ്ഞു.”ഖുശ്ബുവിനെ അന്വേഷിക്കാൻ പോലീസ് വീട്ടുകാരോട് ആവശ്യപ്പെട്ടത് യശോദയെയും ഞെട്ടിച്ചു.
“പിന്നെ എന്തിനാണ് ഞാൻ പോലീസിൽ പരാതിപ്പെട്ടത്?” “അവർ ഞങ്ങളെ സഹായിക്കണം. അവളെ കണ്ടാൽ അറിയിക്കണം എന്ന് പറഞ്ഞു. ഞാൻ എന്താണ്, എവിടെ പോയി അന്വേഷിക്കണം?”എന്ന് യശോദാ ചോദിച്ചു.ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, ഖുശ്ബുവിന് ഗുരുഗ്രാമിൽ ആരുമായെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിക്കാനാണ് താൻ ലൊക്കേഷൻ കുടുംബത്തിന് അയച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ പ്രഭാത് പറഞ്ഞത്.
എന്നാൽ കാണാതായ കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിൽ ആദ്യത്തെ 48 മുതൽ 72 മണിക്കൂർ വരെ നിർണായകമാണ്. ഉദ്യോഗസ്റ്റൻ പ്രഭാത് അവളുടെ അവസാന ലൊക്കേഷൻ തിരിച്ചറിഞ്ഞിരുന്നെങ്കിൽ, എന്തുകൊണ്ട് അന്വേഷിക്കാൻ പോയില്ല എന്ന ചോദ്യത്തിന് മറ്റെന്തോ ജോലിക്കായി കോടതിയിൽ പോകേണ്ടിവന്നു, എന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പ്രഭാത് പറഞ്ഞത്.എന്തുകൊണ്ട് മറ്റൊരു പോലീസുകാരനെ അയച്ചില്ല എന് ചോദിച്ചപ്പോൾ അത് ചെയ്യാൻ അയാൾക്ക് അധികാരമില്ല” എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനിൽനിന്ന് ലഭിച്ച മറുപടി.കോടതി സമയം കഴിഞ്ഞ് പോലും പ്രഭാത് ഗുരുഗ്രാമിലേക്ക് പോയില്ല.
അതിനാൽ, ഖുശ്ബുവിന്റെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയിട്ടും പോലീസ് ഉടൻ നേതൃത്വം തുടർന്നില്ല. എങ്കിലും , മകളെ കണ്ടെത്താൻ യശോദയും ബന്ധുവും ഒരു ക്യാബ് വാടകയ്ക്കെടുക്കുകയും ഉടൻ തന്നെ ഗുരുഗ്രാമിലേക്ക് പോകുകയും ചെയ്തു. എന്നാൽ , ഗൂഗിൾ ലൊക്കേഷൻ അടയാളപ്പെടുത്തിയ “റെസിഡൻഷ്യൽ ഏരിയ”യിലേക്ക് അവർക്ക് പ്രവേശനം നിഷേധിച്ചു.”ഹരിയാന പോലീസിനെ വിളിച്ചതോടെ ഹരിയാന പോലീസ് വന്നു. പോലീസ് എത്തി അകത്തേക്ക് പോകാൻ അനുവദിച്ചെങ്കിലും ഖുശ്ബുവിനെ കണ്ടെത്താൻ കഴിഞ്ഞില്ല.തുടർന്ന് നിരാശയോടെ ബബ്ലുവും യശോദയും രാത്രിയിൽ മണ്ഡാവലിയിലേക്ക് മടങ്ങി.
പോലീസിന്റെ അനാസ്ഥ
അന്വേഷണ ഉദ്യോഗസ്ഥന്റെ നിഷ്ക്രിയത്വത്തിൽ രോഷാകുലയായ യശോദ ഏപ്രിൽ 28ന് വീണ്ടും പോലീസ് സ്റ്റേഷനിലെത്തി. ഇത്തവണ അവർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രിയങ്ക കശ്യപിന് മറ്റൊരു പരാതി കത്ത് നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ കിഴക്കൻ ജില്ല അഡീഷണൽ ഡിസിപി വിനിത് കുമാറാണ് പ്രഭാതിനെതിരെ ഔദ്യോഗിക പരാതി രജിസ്റ്റർ ചെയ്തത്. “ഐഒ എഎസ്ഐ പ്രഭാത് കുമാർ വളരെ മോശമായ മനോഭാവമാണ് കാണിക്കുന്നത്, ഒരു പോലീസ് ഉദ്യോഗസ്ഥനെപ്പോലെയല്ല.””ഏപ്രിൽ 29 ന് ഞാൻ ഗുഡ്ഗാവിൽ പോയി ആ സ്ഥലത്തെ കെട്ടിടത്തിന്റെ സിസിടിവി ക്യാമറ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.”എന്ന് പ്രഭാത് കുമാർ പറഞ്ഞു.
മെയ് രണ്ടിന് മധുവിഹാർ പോലീസ് സ്റ്റേഷനിൽ വെച്ച് സബ് ഇൻസ്പെക്ടർ അനൂജ് ബജൗട്ട് “നിങ്ങളുടെ പെൺകുട്ടിക്ക് അവിഹിത ബന്ധമില്ലെന്ന് ഉറപ്പാണോ?” എന്ന് യശോദയോട് ചോദിച്ചു,തനിക്ക് ബന്ധമൊന്നും അറിയില്ലെന്നും മകളെ കാണാനില്ലെന്നും യശോദ പറഞ്ഞപ്പോൾ ബജൗത്ത് പ്രതികരിച്ചില്ല.
തുടർന്ന് യശോദ മധു വിഹാറിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ നീരവ് പട്ടേലിനെ കാണുകയും പ്രഭാതിനെതിരെ മറ്റൊരു പരാതി നൽകുകയും ചെയ്തു. വിഷയം ഗൗരവമായി പരിശോധിക്കുമെന്നും പട്ടേൽ പറഞ്ഞു.എങ്കിലും , ഈ കേസിൽ പ്രഭാത് അന്വേഷണ ഉദ്യോഗസ്ഥനായി തുടരുന്നു, ഖുശ്ബുവിനെ ഇപ്പോഴും കാണാനില്ല.
പ്രതീക്ഷയില്ല
യശോദ ജോലിക്ക് പോയിട്ട് ആറ് ദിവസമായി. അവൾ മകളെ അന്വേഷിക്കാൻ പോകുമ്പോൾ അവളുടെ മറ്റ് മൂന്ന് കുട്ടികൾ വീട്ടിലുണ്ട്.ജോലിക്കും മകളെ അന്വേഷിക്കുന്നതിനുമിടയിൽ യശോദ തളർന്നു പോകുന്നു.
“ഞാൻ ജോലി ചെയ്തില്ലെങ്കിൽ, എനിക്ക് എന്റെ കുട്ടികളെ പോറ്റാൻ കഴിയില്ല, എനിക്ക് എന്റെ ജോലി നഷ്ടപ്പെടും,പക്ഷെ ഞാൻ എന്റെ മകളെ അന്വേഷിച്ചില്ലെങ്കിൽ ഞാൻ അവളെ എങ്ങനെ കണ്ടെത്തും? അവളെ അന്വേഷിക്കുന്നത് നിർത്തി എങ്ങനെ ജോലിക്ക് പോകണമെന്ന് എനിക്കറിയില്ല” യശോദയുടെ നിസ്സഹമായ വാക്കുകൾ. .