തൃശൂർ: പ്ലാക്കോട് പീച്ചി അണക്കെട്ട് റിസർവോയറിൽ വെള്ളത്തിൽ വീണു ഏഴു വയസ്സുകാരൻ മരിച്ചു. പുതുക്കോട് സ്വദേശി റിയാസിന്റെ മകൻ ഇസ്മയിൽ (7) ആണ് മരിച്ചത്.
വാണിയമ്പാറയിലുള്ള അമ്മ വീട്ടിലേക്കു വന്ന കുട്ടി വീട്ടുകാരോടോത്ത് പീച്ചി റിസർവോയറിലെ വെള്ളം കാണാൻ എത്തിയതായിരുന്നു. വെള്ളത്തിൽ വീണ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.