റിയാദ്: സൗദിയിൽ പുതിയതായി 102 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 113 പേർ രോഗമുക്തരായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 754,340 ഉം രോഗമുക്തരുടെ എണ്ണം 742,019 ഉം ആയി. രാജ്യത്ത് പുതുതായി ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്തെ ആകെ മരണം 9,093 ആയി തുടരുന്നു.
നിലവിൽ 3,228 പേർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ 52 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.