തിരുവനന്തപുരം: ഹയർസെക്കൻഡറി കെമിസ്ട്രി പരീക്ഷയുടെ പുതുക്കിയ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഇതോടെ നാളെ മുതല്‍ മൂല്യനിർണയം പുനരാരംഭിക്കും. പുതിയ ഉത്തര സൂചിക പ്രകാരമാകും നാളെ മുതൽ കെമിസ്ട്രി മൂല്യനിർണയം നടക്കുക.
തുടര്‍ച്ചയായ ദിവസങ്ങളില്‍ മൂല്യനിര്‍ണയം മുടങ്ങിയതോടെയാണ് സര്‍ക്കാര്‍ ഉത്തരസൂചിക പുനഃപരിശോധിക്കാന്‍ തയ്യാറായത്. ഉത്തരസൂചികയിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് പുനഃപരിശോധിച്ച് പുതിയ സൂചിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്.
15 അംഗ വിദഗ്ധ സമിതിയാണ് ഉത്തര സൂചിക തയ്യാറാക്കിയത്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരെയും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരെയുമാണ് ചുമതലപ്പെടുത്തിയത്.