മസ്കത്ത്: ഒമാനിലെ ദുകത്ത് നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് പരിക്ക് പറ്റി. ദുകത്ത്നിന്ന് സലാലയിലേക്ക് വരികയായിരുന്ന വാഹനം ജാസിൽ എന്ന സ്ഥലത്ത് വെച്ച് മറിഞ്ഞ് കത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തൃശൂർ മുള്ളൂർക്കര സ്വദേശി ഷഫീഖ് നിയാസിനെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം വേങ്ങര സ്വദേശി മഹമൂദിനും പരിക്കുണ്ട് . വാഹനത്തിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ആളുകളെ മാറ്റിയത് ശേഷമാണ് വാഹനം പൂർണമായി കത്തിയത്.