ദോഹ: ഖത്തർ ടൂറിസം നേതൃത്വത്തിലെ ചെറി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കോർണിഷിൽ ചൊവ്വാഴ്ച നടക്കുന്ന ബലൂൺ പരേഡിൽ സമയമാറ്റം. വൈകുന്നേരം 4.30ന് ആരംഭിക്കേണ്ട ബലൂൺ പരേഡ് രാത്രി 9.30ലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു. പൊടിക്കാറ്റ് മൂലമുള്ള പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് മാറ്റം. രാത്രി ഒമ്പത് മണിക്ക് നടക്കുന്ന വെടിക്കെട്ടിനു പിന്നാലെ, 9.30ഓടെ കൂറ്റൺ ബലൂണുകളുടെ പരേഡ് അരങ്ങേറും. സൂപ്പർ മാരിയോ കാർട്ടൂൺ കഥാപാത്രങ്ങൾ ഉൾപ്പെടെ, ഖത്തറിന്റെ പാരമ്പര്യവും പൈതൃകവുംഉൾെകാള്ളുന്ന വിവിധ മാതൃകകളോടെയാണ് ബലൂണുകൾ മാർച്ചിൽ അണിനിരക്കുന്നത്
ചൊവ്വ, ബുധൻ, വ്യാഴം വെള്ളി ദിവസങ്ങളിലാണ് വിവധ കലാപരിപാടികളും വെടിക്കെട്ട് കാഴ്ചകളുമായി കോർണിഷ് ഖത്തറിന്റെ പെരുന്നാൾ ആഘോഷങ്ങളുടെ വേദിയായി മാറുന്നത്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് കോർണിഷ് സ്ട്രീറ്റിലെ വാഹന ഗതാഗതം നിരോധിച്ചു. അതേസമയം, സന്ദർശകർക്ക് എത്തുന്നതിനായി കർവ ബസുകളുടെ ഷട്ടിൽ സർവീസ് നടക്കും. പത്ത് മിനിറ്റ് ഇടവേളയിലായി സർവീസ് നടത്താൻ 70 ബസുകളാസ് കർവ നീക്കിവെച്ചത്.