മസ്കറ്റ്: യുഎഇയിൽനിന്ന് ഒമാനിൽ എത്തിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതിൽ ശാലോമിൽ തോമസിന്റെ മകൾ ഷേബ മേരി (33) ആണ് മരിച്ചത്. ഏഴു പേർക്ക് പരിക്കേറ്റു.
അൽ വുസ്ത ഗവർണറേറ്റിലെ ഹൈമയിൽ ഞായറാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം.അബുദാബി ക്ലീവ് ലാൻഡ് ആശുപത്രിയിലെ നഴ്സായ ഷേബ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് ഒമാനിൽ എത്തിയത്.