ചെന്നൈ: എം.എസ്. ധോണി വീണ്ടും ചെന്നൈ സൂപ്പർ കിംഗ്സ് ടീം ക്യാപ്റ്റൻ. നിലവിലെ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയുടെ ആവശ്യപ്രകാരമാണ് ധോണി നായകസ്ഥാനം വീണ്ടും ഏറ്റെടുത്തത്. ഞായറാഴ്ച സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള മത്സരത്തിൽ ധോണിയാകും സിഎസ്കെയെ നയിക്കാൻ ഇറങ്ങുക.
മത്സരത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ വേണ്ടിയാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതെന്നാണ് ജഡേജയുടെ വിശദീകരണം. സീസണിൽ എട്ട് കളിയിൽ ആറിലും തോറ്റ ചെന്നൈ സൂപ്പർ കിംഗ്സ് പോയിന്റ് പട്ടികയിൽ നിലവിൽ ഒമ്പതാം സ്ഥാനത്താണ് ഉള്ളത്.