ദുബൈ: ദുബായിൽ തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയ 948 വീട്ടുജോലിക്കാര്‍ ദുബൈയില്‍ അറസ്റ്റിലായി. വിവിധ രാജ്യക്കാരായ ഇവരെ അനധികൃത റിക്രൂട്ട്‌മെന്റുകള്‍ കണ്ടെത്താനുള്ള ക്യാമ്പയിനിന്റെ ഭാഗമായാണ് പിടികൂടിയത്. റമദാന്റെ തുടക്കം മുതല്‍ പിടിയിലായവരാണിവര്‍.
റമദാനില്‍ വീട്ടുജോലിക്കാരിക്കാരുടെ റിക്രൂട്ട്‌മെന്റ് വര്‍ധിക്കുന്നതായി ദുബൈ പൊലീസിലെ ഇന്‍ഫില്‍ട്രേറ്റേഴ്‌സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അലി സാലിം വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരായ നടപടി വര്‍ഷം മുഴുവനും തുടരുന്നു. ഒളിച്ചോടുന്ന വീട്ടുജോലിക്കാര്‍ തൊഴിലുടമയ്ക്കും സമൂഹത്തിനും സുരക്ഷാ ഭീഷണിയാണ്.