റിയാദ്: സൗദിയിൽ 154 പേര്‍ കൂടി കൊവിഡ് ബാധയില്‍ നിന്ന് മുക്തി നേടി. 24 മണിക്കൂറിനിടയില്‍ പുതുതായി 92 പേരില്‍ കൂടി രോഗബാധ കണ്ടെത്തി. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 753,822 ആയിട്ടുണ്ട്.
ആകെ രോഗമുക്തരുടെ എണ്ണം 741,389 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,085 ആയി. രോഗബാധിതരില്‍ 3,348 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 45 പേരുടെ നില ഗുരുതരമാണ്.