ഡൽഹി: ഒടുവിൽ പാർലമെന്ററി ജീവിതം അവസാനിപ്പിച്ച് കോൺഗ്രസ് നേതാവ് എ.കെ. ആന്റണി ഡൽഹിയിൽനിന്നും പടിയിറങ്ങി. കുടുംബസമേതം അദ്ദേഹം വൈകീട്ടോടെ തിരുവനന്തപുരത്തെത്തും. പ്രിയ നേതാവിന്റെ കേരളത്തിലേക്കുള്ള മടക്കം താങ്ങാൻ കഴിയുന്നില്ലെന്ന് ഡൽഹിയിൽ കൂടെയുണ്ടായിരുന്ന ജീവനക്കാരും കണ്ണീരോടെ പറഞ്ഞു.
പാർലമെന്ററി ജീവതത്തിൽനിന്ന് വിശ്രമം തേടി എ.കെ. ആന്റണി കേരളത്തിലേക്കു പുറപ്പെടുമ്പോൾ ജന്തർ മന്തർ റോഡിലെ 2–ാം നമ്പർ വസതി വൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷിയായത്. വീട്ടുജോലിക്കാർ കരഞ്ഞുകൊണ്ട് ആന്റണിയെ യാത്രയാക്കി. വലിയ നേതാവാണെങ്കിലും കുടുംബാംഗത്തെ പോലെയാണ് അദ്ദേഹം തങ്ങളെ കണ്ടിട്ടുള്ളതെന്നും അവർ പറയുന്നു.
















