കുവൈത്ത് സിറ്റി: യാത്രക്കാരൻറെ ബാഗേജ് ലഭിക്കാൻ അഞ്ച് ദിവസം വൈകിയതിന് കൊമേഴ്സ്യൽ വിമാനക്കമ്പനിക്ക് കുവൈത്ത് സുപ്രീം കോടതി 4400 ദീനാർ പിഴ വിധിച്ചു. കുവൈത്ത് പൗരൻ നൽകിയ കേസിലാണ് കോടതി വിധിയെന്ന് അൽ സിയാസ ദിനപത്രം റിപ്പോർട്ട് ചെയ്തു. കുവൈത്തിൽനിന്ന് മറ്റൊരു വിദേശരാജ്യത്തേക്ക് ദുബൈ വഴി യാത്ര ചെയ്തതാണ് ഇദ്ദേഹം. എന്നാൽ, ബാഗേജ് കിട്ടാത്തതിനാൽ യാത്ര പ്രതിസന്ധിയിലാകുകയും മറ്റു ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്. നഷ്ടമായെന്ന് കരുതിയ ബാഗേജ് പിന്നീട് കിട്ടിയെങ്കിലും മാനസിക സംഘർഷവും സാമ്പത്തിക നഷ്ടവും ഉണ്ടായെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.