മസ്കത്ത്: ഒമാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന 424 പേർക്ക് മോചനത്തിനായുള്ള വഴി തെളിഞ്ഞു. ഒമാൻ ലോയേഴ്സ് അസോസിയേഷന്റെ ‘ഫാക് കുർബാ’ പദ്ധതി മുഖാന്തരമാണ് രാജ്യത്തെ ജയിലുകളിൽ കഴിയുന്ന 424 പേർക്ക് റമദാൻ മാസത്തിൽ മോചനം സാധ്യമാകുന്നത്. സാമ്പത്തിക ബാധ്യതകളിൽ അകപ്പെട്ട് രാജ്യത്തെ ജയിലുകളിൽ കഴിഞ്ഞുവന്നിരുന്നവർക്കാണ് ഈ ആനുകൂല്യം ലഭിച്ചിരിക്കുന്നത്.
തെക്കൻ അൽ ബാത്തിന ഗവര്‍ണറേറ്റില്‍ 31 പേരും വടക്കൻ അൽ ബാത്തിന ഗവര്‍ണറേറ്റില്‍ 120 പേരും അൽ ദൈഖിലിയ ഗവർണറേറ്റിൽ 46 പേരും മസ്കറ്റ് ഗവർണറേറ്റിൽ 160 പേരും അൽ ബുറൈമി ഗവർണറേറ്റിൽ 67 പേരുമാണ് ജയിൽ മോചിതരാവുന്നത്.