ഡൽഹി: രാജ്യത്തെ കുട്ടികൾക്ക് കോവാക്സിൻ നൽകാൻ ഡ്രഗ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. ആറ് വയസു മുതൽ 12 വയസ് വരെയുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്.
കോവാക്സിൻ കുട്ടികൾക്ക് നൽകാൻ വെള്ളിയാഴ്ച വിദഗ്ധ സമിതി ശിപാർശ ചെയ്തിരുന്നു. പരീക്ഷണത്തിന്റെ വിശദാംശങ്ങളും വിദഗ്ധ സമിതി തേടിയിരുന്നു. ഇതിന് പിന്നാലെയാണ് അനുമതി നൽകിയിരിക്കുന്നത്.
















