ദക്ഷിണാഫ്രിക്കയിലെ മനോഹരമായ ഭൂപ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു ഒരു റോക്ക് സ്റ്റാർ ഹോട്ടൽ ഉണ്ട്. മനോഹരമായ പ്രകൃതിദത്ത പശ്ചാത്തലത്തിൽ ഗുഹകളായാണ് മുറികൾ നിർമ്മിച്ചിരിക്കുന്നത്.6000 വർഷം പഴക്കമുള്ള പെയിന്റിംഗുകൾ ഉൾക്കൊള്ളുന്ന ഒരു പാറക്കൂട്ടമാണ് ഹോട്ടലായി രൂപാന്തരം ചെയ്തിരിക്കുന്നത്. കഗ്ഗ കമ്മ നേച്ചർ റിസേർവിലാണ് ഇങ്ങനെ പാറക്കെട്ടുകളിൽ പത്തു മുറികൾ ഒരുക്കിയിരിക്കുന്നത്. രാത്രിയിൽ നക്ഷത്ര കാഴ്ചകൾ കാണാൻ മേൽക്കൂരയും മതിലുകളും ഇല്ലാതെ കിടന്നുകൊണ്ട് ആകാശം നിരീക്ഷിക്കാനുള്ള സൗകര്യവും ഇവിടെ ഉണ്ട്.
1986-ൽ വില്ലി ഡി വാൾ, പീറ്റർ ഡി വാൾ, പീറ്റർ ലൂബ്സർ എന്നിവർ കഗ്ഗ കമ്മയും അടുത്തുള്ള മൂന്ന് ഫാമുകളും ദക്ഷിണാഫ്രിക്കയിലെ സിഡെർബർഗ് പർവതനിരകളിലെ സ്വാർട്രഗ്ഗൻസ് പ്രദേശത്ത് വാങ്ങി. പിന്നാലെ, സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഒരു ചെറിയ കോട്ടേജ് ഒരുക്കി. പിന്നീട് അത് പ്ലേ രീതിയിൽ വികസിച്ച് ഇന് കാണുന്നതുപോലെ പ്രകൃതിയോട് ഇണങ്ങി ഗുഹകളിൽ മുറികളാക്കി. 10 ഗുഹ സ്യൂട്ടുകളാണ് ഇവിടെ ഉള്ളത്. ഒരാൾക്ക് 90 ഡോളർ മുതലാണ് റിസോർട്ടിലെ നിരക്കുകൾ ആരംഭിക്കുന്നത്. പാറപ്പുറത്തുള്ള ഈ ഹോട്ടൽ താമസത്തിനിടെ ധാരാളം മൃഗങ്ങളെയും കാണാൻ സാധിക്കും എന്നതാണ് പ്രത്യേകത.