കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനും ലഖിംപൂർ ഖേരി കർഷകരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുമായ ആശിഷ് മിശ്ര ഞായറാഴ്ച ഉത്തർപ്രദേശിലെ കോടതിയിൽ കീഴടങ്ങി.
അധികൃതർ ഇയാളെ ലഖിംപൂർ ജയിലിലേക്ക് തിരിച്ചയച്ചു. സുരക്ഷാ കാരണങ്ങളാൽ മിശ്രയെ പ്രത്യേക ബാരക്കിൽ പാർപ്പിക്കുമെന്ന് ജയിൽ സൂപ്രണ്ട് പിപി സിംഗ് പറഞ്ഞു.
കഴിഞ്ഞയാഴ്ച അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് നൽകിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
ഒരാഴ്ചയ്ക്കകം കീഴടങ്ങാൻ ചീഫ് ജസ്റ്റിസ് എൻവി രമണയുടെ ബെഞ്ച് നിർദേശിച്ചിരുന്നു.
















