പ്രമുഖ ഇറ്റാലിയൻ ആഡംബര സ്പോർട്സ് കാർ ബ്രാൻഡായ ലംബോര്‍ഗിനിയുടെ ഹുറാകാൻ ഒരു ഉൽപ്പാദന നാഴികക്കല്ല് പിന്നിട്ടതായി റിപ്പോര്‍ട്ട്. ലോകത്ത് ഇപ്പോൾ 20,000 ലംബോർഗിനി ഹുറാക്കാനുകൾ ഉണ്ട് എന്നും ഈ നാഴികക്കല്ല് അടയാളപ്പെടുത്തുന്നത് മൊണാക്കോയുടെ പ്രിൻസിപ്പാലിറ്റിക്ക് വേണ്ടിയുള്ള ഒരു STO ആണ് എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
2014-ൽ സൂപ്പർകാർ ഉൽപ്പാദിപ്പിച്ച് എട്ട് വർഷത്തിന് ശേഷമാണ് കമ്പനിക്ക് ഈ നാഴികക്കല്ല് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ V10 സൂപ്പർകാറിന് റേസ്ട്രാക്കിനായി നിർമ്മിച്ച മൂന്ന് പതിപ്പുകൾക്ക് പുറമെ ഹുറാകാൻ, ഹുറാകാൻ ഇവോ എന്നിവയുടെ 12 റോഡ്-ലീഗൽ വകഭേദങ്ങളും വരുന്നുണ്ട്.