ചെന്നൈ: ചെന്നൈയില്‍ സബേര്‍ബന്‍ ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറി. ഇന്ന് വൈകുന്നേരം ബീച്ച് റെയില്‍വേ സ്റ്റേഷനിലായിരുന്ന അപകടമുണ്ടായത്. താമ്പരത്തിനുനിന്ന് ബീച്ച് സ്റ്റേഷനിലേക്കു വന്ന ട്രെയിനാണ് അപകടത്തില്‍പെട്ടത്.
അപകടത്തില്‍ പരിക്കേറ്റ ലോക്കോ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി. ബ്രേക്ക് സംവിധാനം തകരാറിലായതാണ് അപകടകാരണം.
ഞായറാഴ്ചയായതിനാല്‍ സ്റ്റേഷനില്‍ യാത്രക്കാര്‍ കുറവായിതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ചെന്നൈയ്ക്കും താമ്പരത്തിനും ഇടയിലെ സബേര്‍ബണ്‍ സര്‍വീസ് തടസപ്പെട്ടു.
















