അജ്മാൻ: അജ്മാനിലെ റോഡുകളിൽ വാഹനങ്ങളുടെ പരമാവധി വേഗപരിധി കവിഞ്ഞാൽ കനത്ത പിഴ ലഭിക്കും. വാഹനം പിടിച്ചിടൽ അടക്കമുള്ള പിഴയാണ് ചുമത്തുന്നത്. വേഗത മണിക്കൂറിൽ 60ന് മുകളിൽ കടന്നാൽ 1,500 ദിർഹം പിഴയും 15 ദിവസം വാഹനം പിടിച്ചിടലും ആറു ബ്ലാക്ക് പോയൻറുകളും ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഡ്രൈവർമാർ നിയമങ്ങൾ അനുസരിച്ചുവേണം വാഹനങ്ങൾ ഓടിക്കാനെന്ന് പൊലീസ് ഓർമിപ്പിച്ചു.
റോഡുകളിൽ സ്ഥാപിച്ച വേഗപരിധി സൂചകങ്ങൾ ശ്രദ്ധിക്കാതെ വാഹനമോടിക്കുന്ന നിരവധി പേർക്കാണ് ഇത്തരത്തിൽ പിഴ ലഭിച്ചത്. അധികൃതർ നിശ്ചയിച്ച വേഗ പരിധി പരിഗണിക്കാതെ വാഹനമോടിച്ചതിൻറെ ഫലമായി നിരവധി അപകടങ്ങളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. റമദാനിൽ ഇഫ്താറിനോ തറാവീഹ് നമസ്കാരത്തിനോ മുമ്പുള്ള അമിതവേഗതയാണ് വിശുദ്ധ മാസത്തിൽ വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നെന്ന് പൊലീസ് വ്യക്തമാക്കി.