മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ജയിക്കാന്‍ 69 റണ്‍സ് മാത്രം വേണ്ടിയിരുന്ന സണ്‍റൈസേഴ്സ് എട്ട് ഓവറില്‍ ലക്ഷ്യത്തിലെത്തി. തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.
28 പന്തില്‍ നിന്ന് ഒരു സിക്സും എട്ട് ഫോറുമടക്കം 47 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ജയം എളുപ്പമാക്കിയത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് 16 റണ്‍സോടെയും രാഹുല്‍ ത്രിപാഠി ഏഴു റണ്‍സോടെയും പുറത്താകാതെ നിന്നു.
ഈ സീസണിലെ ഏറ്റവും വലിയ ബാറ്റിങ് തകർച്ച കണ്ട ഐപിഎൽ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് വെറും 68 റൺസിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ 16.1 ഓവറിലാണ് 68 റൺസിന് എല്ലാവരും പുറത്തായത്. 20 പന്തിൽ ഒരു ഫോർ സഹിതം 15 റൺസെടുത്ത സായുഷ് പ്രഭുദേശായിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ സ്കോറാണ് ബാംഗ്ലൂരിന്റെ 68 റൺസ്. ഏറ്റവും ചെറിയ സ്കോറായ 49 റൺസും ബാംഗ്ലൂരിന്റെ പേരിലാണ്.
ദേശായിക്കു പുറമെ ബാംഗ്ലൂർ നിരയിൽ രണ്ടക്കം കണ്ടത് ഗ്ലെൻ മാക്സ്വെൽ മാത്രമാണ്. മാക്സ്വെൽ 11 പന്തിൽ രണ്ടു ഫോറുകളോടെ 12 റൺസെടുത്തു.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍ക്കോ യാന്‍സനും ടി. നടരാജനുമാണ് ആര്‍സിബിയെ തകര്‍ത്തത്. നടരാജന് മൂന്ന് ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ജഗദീഷ സുചിത് രണ്ടു വിക്കറ്റെടുത്തു.