പട്ടാമ്പി: ചാലിശേരിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 50 വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ. ചാലക്കുടി സ്വദേശി മുയൽ ഷിജുവെന്ന ഷിജുവിനെയാണ് പട്ടാമ്പി അതിവേഗകോടതി ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകാനും പട്ടാമ്പി അതിവേഗകോടതി ജഡ്ജ് സതീഷ് കുമാർ ഉത്തരവിട്ടു.
2019 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി ഷിജു. പിതാവുമായുള്ള സൗഹൃദം മുതലെടുത്ത്, വീട്ടിൽ ആളില്ലാത്ത സമയത്ത് എത്തുകയും പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നുമാണ് കണ്ടെത്തൽ.
രേഖകളും ശാസ്ത്രീയ പരിശോധനാ ഫലമെല്ലാം ഷിജുവിനെതിരായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ വകുപ്പുകളിലായി 50 വർഷം കഠിനതടവും പിഴയും ചുമത്തിയത്. നിഷ വിജയകുമാറാണു പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.
















