സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
കേരള സർവകലാശാലയുടെയും, എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെയാണ് കോഴ്സ് നടത്തുന്നത്. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും കെമാറ്റ്/സിമാറ്റ് യോഗ്യത ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467/0471-2329539, 2327707.