മസ്കത്ത്: ഇറ്റലിയിൽ നടക്കുന്ന 59ാമത് അന്താരാഷ്ട്ര വെനീസ് കലാമേളയിലെ ഒമാൻ പവിലിയൻ തുറന്നു. സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസീൻ ബിൻ ഹൈതം അൽ സഈദാണ് ഉദ്ഘാടനം ചെയ്തത്. ഒമാൻ ‘ഒമാൻ വിഷൻ 2040’ ൻറെ ചട്ടക്കൂടിൽനിന്നുകൊണ്ടാണ് വെനീസ് കലാകായികമേളയിലെ പങ്കാളിത്തമെന്ന് അദ്ദേഹം പറഞ്ഞു. ഒമാനി കലാകാരന്മാർക്കും പ്രത്യേകിച്ച് ബിനാലെയിൽ പങ്കെടുത്തവർക്കും മന്ത്രി വിജയാശംസ നേർന്നു.