റിയാദ്: സൗദിയിൽ ബസ് മറിഞ്ഞ് എട്ടു പേർ മരിച്ചതായി റിപ്പോർട്ടുകൾ. ജിദ്ദ-മദീന റോഡിൽ മദീനക്കെത്തുന്നതിന് 100 കിലോമീറ്റർ മുമ്പ് ഹിജർ എന്ന സ്ഥലത്താണ് ബസ് അപകടത്തിൽപ്പെട്ടത്. എട്ട് പേർ മരിച്ചതിന് പുറമെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പലരുടെയും പരിക്ക് ഗുരുതരമാണെന്ന് റോഡ് സുരക്ഷാ വിഭാഗം വ്യക്തമാക്കി. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ബസിൽ ഉണ്ടായിരുന്നവർ ഏതു രാജ്യക്കാരാണെന്നോ മറ്റോ ഉള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.