മസ്കത്ത്: മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ബാത്തിന, ദാഖിലിയ, മസ്കത്ത് തുടങ്ങിയ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ടന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് മെറ്റീരിയോളജി പറഞ്ഞു.
അൽ ഹജർ പർവതനിരകളിൽ അടുത്ത ഏതാനും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറയിപ്പ് നൽകിയിരുന്നു.