ദുബൈ: യു.എ.ഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ 30 മുതൽ ഈദുൽ ഫിത്വർ അവധി. റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെയായിരിക്കും അവധിയെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് മേയ് ഒന്നിനാണ് പെരുന്നാളെങ്കിൽ മൂന്ന് വരെയും രണ്ടിനാണെങ്കിൽ നാല് വരെയും അവധി ലഭിക്കും.
ഇതോടെ ജീവനക്കാർക്ക് നാലോ അഞ്ചോ ദിവസം ദിവസം അവധി ദിനങ്ങൾ ലഭിക്കുമെന്ന് ഉറപ്പായി. ഈദുൽ ഫിത്വർ മെയ് രണ്ടിനായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ അഞ്ചു ദിവസത്തെ അവധി ജീവനക്കാർക്ക് ലഭിക്കും.