കോണ്‍ഗ്രസിനെ മരിക്കാന്‍ അനുവദിക്കില്ലെന്നും രാജ്യത്തിനൊപ്പം മാത്രമാണ് കോണ്‍ഗ്രസിന്റെ മരണമെന്നും തെരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍ പ്രശാന്ത് കിഷോര്‍. പാര്‍ട്ടി അതിന്റെ നേതൃതലത്തില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണം, പാര്‍ട്ടിയുടെ ആശയവിനിമയ സംവിധാനങ്ങള്‍ വിപൂലീകരിക്കണം എന്നത് ഉള്‍പ്പെടെ അഞ്ചോളം നിര്‍ദേശങ്ങള്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും നേതാക്കള്‍ക്കും നൽകിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് കിഷോര്‍ തന്റെ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്.അറസ്റ്റിന് പിന്നിൽ സഖ്യസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണം, പാര്‍ട്ടി പഴയ ആദര്‍ശ മാതൃകകളിലേക്ക് തിരിച്ചുവരണം, പ്രദേശിക തലത്തില്‍ പ്രവര്‍ത്തകരേയും നേതാക്കളേയും ഒരുമിപ്പിക്കണം, പാര്‍ട്ടിയുടെ ആശയവിനിമയ സംവിധാനങ്ങള്‍ പരിഷ്‌കരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കിഷോര്‍ അവതരിപ്പിച്ചത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള ബ്ലൂപ്രിന്റാണ് പ്രശാന്ത് കിഷോര്‍ അവതരിപ്പിച്ചത്. 2024ലെ, 13 കോടി കന്നി വോട്ടര്‍മാരുടെ പ്രാധാന്യത്തെക്കുറിച്ചും പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന്‍റെ ശ്രദ്ധ ക്ഷണിച്ചു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് ലോക്‌സഭയിലും രാജ്യസഭയിലുമായി 90 എംപിമാരും രാജ്യത്ത് 800 എംഎല്‍എമാരും മാത്രമാണുള്ളതെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. 13 സംസ്ഥാനങ്ങളില്‍ പ്രധാന പ്രതിപക്ഷമാണ് കോണ്‍ഗ്രസ്. 1984 മുതല്‍ കോണ്‍ഗ്രസിന്റെ വോട്ടിംഗ് ശതമാനം കുറഞ്ഞുവരികയാണ്. കോണ്‍ഗ്രസിനെ തിരിച്ചുവരവിന് പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങള്‍കൂടി സഹായകരമാവുമെന്നാണ് വിലയിരുത്തല്‍
















