വംശവെറിയുടെ ഫാസിസ്റ്റ് കടന്നുകയറ്റത്തിന്റെ ഭീകരതയാണ് ഡൽഹി ജഹാംഗിര്‍പുരിയിൽ അരങ്ങേറുന്നത്. ഹനുമാന് ജയന്തി ഘോഷയാത്ര വർഗീയ സംഘർഷത്തിൽ കലാശിച്ചതിനു പിന്നാലെ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നിരത്തുകയാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന്. അതും സംഘര്‍ഷമുണ്ടായ ജഹാംഗിര്‍പുരിയിലെ അനധികൃത കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്.
ജഹാംഗീർപുരിയിൽ നടന്ന ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്ക് നേരെ ചില സാമൂഹ്യ വിരുദ്ധർ കല്ലെറിയുകയും കലാപം ഉണ്ടാക്കുകയും ചെയ്തു.ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് വലിയ തോതിലുള്ള സംഘർഷമുണ്ടായ പ്രദേശമായ സി ബ്ലോക്കിലാണ് പൊളിച്ചു മാറ്റൽ നടപടികൾ .ഇവിടെയുള്ള അനധികൃതമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നത് ബിജെപി ഭരണകൂടത്തിന്റെ പകരം വീട്ടലാണ്.
മുൻപ് മധ്യപ്രദേശിലും ഗുജറാത്തിലും ഒക്കെ വർഗീയ സംഘർഷങ്ങളിൽ ഏർപ്പെട്ടിരുന്നവരിൽ ചിലരുടെ വീടുകൾ പൊളിച്ചു നീക്കുന്ന നടപടി സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഡൽഹിയിൽ ബിജെപി ഭരിക്കുന്ന മുൻസിപ്പൽ കോർപ്പറേഷന്റെ ഭാഗത്ത് നിന്നാണ് നടപടി ആരംഭിച്ചിരിക്കുന്നത്.
അനധികൃത കയ്യേറ്റമെന്ന പേരിലായിരുന്നു പൊലീസിന്റെ സഹായത്തോടെയുള്ള ഈ ക്രൂര നടപടി അരങ്ങേറിയത്.അനധികൃത കയ്യേറ്റമല്ലെന്നു തെളിയിക്കാനുള്ള സാവകാശംപോലും അനുവദിക്കാതെയായിരുന്നു ഇടിച്ചുനിരത്തൽ നടപടി. വിഷയം അടിയന്തരമായി പരിഗണിച്ച സുപ്രീം കോടതി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും ബിജെപി ഭരിക്കുന്ന കോർപറേഷൻ ഇടിച്ചുനിരത്തൽ തുടർന്നു. വീണ്ടും ഇടപെട്ട സുപ്രീം കോടതി, ഉത്തരവ് അടിയന്തരമായി കൈമാറാൻ നിർദേശിച്ച ശേഷമാണു നടപടി നിർത്തിവച്ചത്. അപ്പോഴേക്കും ഒന്‍പത് ബുള്‍ഡോസറുകള്‍ അടക്കമുള്ള സംഘം പ്രദേശത്തെ കെട്ടിടങ്ങള്‍ പൊളിച്ചനീക്കിത്തുടങ്ങിട്ട് 2 മണിക്കൂറിലേറെ പിന്നിട്ടിരുന്നു.ഒട്ടേറെപ്പേരുടെ ഉപജീവനമാർഗം അതിനകം ഇല്ലാതെയായി. അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനുള്ള പതിവു നടപടിയെന്നാണ് ഇതിനെ അധികാരികൾ പറയുന്നതെങ്കിലും സംഘർഷത്തിൽ ഉൾപ്പെട്ടവരിൽ ഒരുവിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണിത്.
അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ നോട്ടീസ് നൽകിയിരുന്നു എന്നാണ് ഡൽഹി കോർപ്പറേഷൻ വ്യക്തമാക്കുന്നത്. എന്നാൽ അതുമായി ബന്ധപ്പെട്ട് ഏതെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ല.സുപ്രീം കോടതി ആദ്യം തടഞ്ഞിട്ടും ഇടിച്ചുനിരത്തൽ തുടർന്നപ്പോൾ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് കോടതി ഉത്തരവിന്റെ പകർപ്പുമായി സ്ഥലത്തെത്തി ബുൾഡോസറിനു മുന്നിൽ കയറിനിന്നു. എന്നാൽ നടപടി തുടരണമെന്ന ഡൽഹി ബിജെപി നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ആവശ്യപ്പെട്ടത്തിൽ നിന്ന് തന്നെ രണ്ട് മതവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ പകരം വീട്ടൽ തന്നെയെന്ന് വ്യക്തം. ഫാസിസ്റ്റ് കടന്നുകയറ്റത്തിന്റെ ഭീകരതയാണ് ബിജെപി എ എ പി ഭരണകൂടത്തിന് മുന്നിൽ അരങ്ങേറിയത്.
ഏപ്രിൽ 16നു വൈകിട്ടു നടന്ന ഹനുമാന് ജയന്തി ഘോഷയാത്ര ശോഭായാത്രയ്ക്കിടെയാണ് ജഹാംഗീർ പുരിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷവും കല്ലേറും പിന്നാലെ വെടിവയ്പുമുണ്ടായത്. സംഘർഷത്തിന്റെ പേരിൽ അറസ്റ്റിലായ 23 പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. ഒരു കുടുംബത്തിലെ അഞ്ചു പേരിൽ രണ്ട് പ്രായപൂർത്തിയാകാത്തവരെ പൊലീസ് അറസ്റ്റു ചെയ്തതിനെതിരെ ബന്ധുക്കളുടെ പ്രതിഷേധവുമുണ്ട്.
സംഘർഷമുണ്ടാക്കിയവരെ നിയമ വ്യവസ്ഥകൾ അനുസരിച്ച് നടപടി എടുക്കുവാൻ നീതിപീഠത്തിന് അനുവാദമുണ്ട്. എന്നാൽ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ചില സാമൂഹ്യ വിരുദ്ധർ നടത്തിയ ജഹാംഗീർപുരിയിലെ സംഘർഷങ്ങൾക്ക് പ്രതികാരം ചെയ്യുന്നത് ഒന്നുമറിയാതെ ഉപജീവനത്തിനായി കഷ്ടപ്പെടുന്ന സാധാരണകാരായ ജനങ്ങൾക്ക് മേൽ ബുൾഡോസർ കയറ്റി ഇടിച്ചു നിരത്തിയല്ല. ഇത് തികച്ചും ഭരണകൂടത്തിന്റെ ഫാസിസ്റ്റ് സ്വഭാവത്തിന്റെ പ്രതികാരമാണ്.