തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ. അടുത്ത ആഴ്ചയാണ് കോടിയേരിയും അമേരിക്കയിലെത്തുന്നതെന്നാണ് സൂചന. രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷമായിരിക്കും മടക്കം.
കുറഞ്ഞ കാലത്തേക്കുള്ള പരിപാടി ആയതിനാൽ സെക്രട്ടറിയുടെ ചുമതല മറ്റാർക്കും കൈമാറിയിട്ടില്ല. പാർട്ടി സെന്ററായിരിക്കും ചുമതല നിർവഹിക്കുക.
മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ചികിത്സക്കായി ഈ മാസം 23നാണ് അമേരിക്കയിലേക്ക് പോകുന്നത്. മുഖ്യമന്ത്രി മെയ് പത്തിന് തിരിച്ചെത്തുമെന്നാണ് സൂചന.
ഇത് മൂന്നാം തവണയാണ് ചികിത്സാ ആവശ്യത്തിനായുള്ള മുഖ്യമന്ത്രിയുടെ യാത്ര. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ. യാത്രക്കായി കേന്ദ്രസർക്കാരിനോട് അനുമതി തേടിയിട്ടുണ്ട്.

















