തൃക്കാക്കര: ജനങ്ങളുടെ ആശങ്ക പരിഹരിച്ചുവേണം കെ-റെയിൽ പദ്ധതി നടപ്പാക്കേണ്ടതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം കാക്കനാട് മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിനായി, പങ്കളിത്ത പെൻഷൻ പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് ജീവനക്കാരുമായി ചർച്ച ചെയ്ത് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഹുസൈൻ പതുവന അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ചെയർമാൻ കെ ഷാനവാസ് ഖാൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.