റിയാദ്∙ സൗദി അറേബ്യയിൽ ഓൺലൈൻ വഴി സാധനങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇ-സ്റ്റോർ ലൈസൻസ് നിർബന്ധം.
വാണിജ്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്തോ മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിൽനിന്ന് ഫ്രീലാൻസ് ലൈസൻസ് എടുത്തോ പ്രവർത്തനം നിയമവിധേയമാക്കണമെന്നാണ് നിർദേശം. ഇ-കൊമേഴ്‌സ് ഇടപാടുകളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും ഉപഭോക്തൃ-വ്യാപാരി അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വ്യാജ ബിസിനസുകൾ ഇല്ലാതാക്കുന്നതിനും വേണ്ടിയാണിത്.
ലൈസൻസില്ലാത്ത ഇ–സ്റ്റോറുകൾ ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി കടുപ്പിച്ചത്. നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.