അബുദാബി∙ പെരുന്നാൾ പ്രമാണിച്ച് വിസ് എയർ അബുദാബി വിമാന ടിക്കറ്റ് നിരക്കിൽ 20% ഇളവ് പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത സെക്ടറുകളിലേക്ക് 39 ദിർഹത്തിന് ടിക്കറ്റും നൽകിയിരുന്നു. 18, 19 ദിവസങ്ങളിൽ സലാല (ഒമാൻ), മറ്റാല (ശ്രീലങ്ക), അമ്മാൻ, അഖബ (ജോർദാൻ) എന്നീ സെക്ടറുകളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ആനുകൂല്യം ലഭിച്ചത്.