ധാക്ക: ബംഗ്ലാേദേശ് മുൻ ക്രിക്കറ്റ് താരം മൊഷ്റഫ് ഹൊസൈൻ (40) അന്തരിച്ചു. തലച്ചോറിൽ ബാധിച്ച അർബുദം കാരണം അദ്ദേഹം ചികിത്സയിലായിരുന്നു. രണ്ടാഴ്ചയായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു താരം. അദ്ദേഹത്തിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.
ബംഗ്ലാദേശിനായി അഞ്ച് ഏകദിന മത്സരങ്ങളിൽ മൊഷ്റഫ് ഹൊസൈൻ കളി കളത്തിൽ ഇറങ്ങിയിട്ടുണ്ട് . ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 3,000 റണ്‍സും 300 വിക്കറ്റുകളും സ്വന്തമാക്കിയ താരം ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയിരുന്നു.