കൊല്ലം: ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പുല്ലാമല സ്വദേശി രാജനാണ് ഭാര്യ രമയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കൊട്ടാരക്കരയിലാണ് സംഭവം.
കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് പോലീസ് അനുമാനം. രാജനും ഭാര്യ രമയും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് കൊലപാതകം നടന്നത്.
ആക്രമണം തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈ രാജന് വെട്ടിമാറ്റി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
സംഭവ സ്ഥലത്തു പോലീസെത്തി പരിശോധന നടത്തി.
















