ഹൈദരാബാദ്: തെലങ്കാനയിലെ സൂര്യാപേട്ടില്‍ ഇരുപതു വയസുകാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ടി.ആര്‍.എസിന്റെ പ്രാദേശിക നേതാവിന്റെ മകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍.
തെലങ്കാനയിലെ മുനിസിപ്പല്‍ വാര്‍ഡ് മെമ്പറുടെ മകനായ ഷെയ്ഖ് ഗൗസ് പാഷയും കൂട്ടാളിയായ സായിറാം റെഡ്ഡിയുമാണ് അറസ്റ്റിലായത്. രണ്ടുപേര്‍ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനിയം നല്‍കി ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസത്തോളം കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് പ്രതികള്‍ യുവതിയെ തട്ടിക്കൊണ്ടുപോയത്. സൂര്യാപേട്ടിലെ കൊഡാഡ് ടൗണിലുള്ള ഒരു വീട്ടിലെത്തിച്ചാണ് ഇരുവരും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്. പ്രതികളുടെ ക്രൂര മര്‍ദ്ദനത്തില്‍ യുവതിയുടെ ബോധം നഷ്ടമാവുകയും ചെയ്തു. ബോധം തിരിച്ചുകിട്ടിയപ്പോള്‍ തടവില്‍നിന്ന് രക്ഷപ്പെട്ട യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പിന്നീടാണ് പോലീസില്‍ പരാതി നല്‍കിയത്.
















