സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുജറാത്തിനെ വീഴ്ത്തി നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസ്. മലപ്പുറം കോട്ടപ്പടിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗുജറാത്തിനെയാണ് സര്‍വീസസ് തകര്‍ത്തത്.
ആദ്യ മത്സരത്തില്‍ മണിപ്പൂരിനെതിരെ ഇറക്കിയ ആദ്യ ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായി ആണ് സര്‍വീസസ് ഗുജറാത്തിനെതിരെ നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്.
സര്‍വീസസിനായി നിഖില്‍ ശര്‍മ, കൃഷ്ണകണ്ഠ സിങ്, പിന്റു മഹാത എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് സര്‍വീസസ് വിജയം സ്വന്തമാക്കിയത്. ജയ് കനാനിയാണ് ഗുജറാത്തിനായി ആശ്വാസ ഗോള്‍ നേടിയത്.