ബംഗളൂരു: ഭാര്യ അശ്ലീല ചിത്രത്തിൽ അഭിനയിച്ചെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ മക്കൾക്ക് മുൻപിൽ വച്ച് കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ രാമനഗറിന് സമീപം ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ പ്രതി ജഹീർ പാഷ(40)യെ പൊലീസ് അറസ്റ്റ് ചെയ്തു. ജഹീറിൻറെ ഭാര്യ മുബീനയാണ് കൊല്ലപ്പെട്ടത്.
രണ്ട് മാസങ്ങൾക്ക് മുൻപ് അശ്ലീല ചിത്രം കണ്ട ജഹീർ ഭാര്യ അതിൽ അഭിനയിച്ചിട്ടുണ്ടെന്നാരോപിച്ച് യുവതിയെ ശാരീരകമായി ഉപദ്രവിച്ചിരുന്നു. ചാരിത്ര്യത്തെ ചൊല്ലിയും പ്രതി സ്ത്രീയെ മർദ്ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ജഹീർ യുവതിയെ മക്കൾക്ക് മുൻപിൽ വച്ച് കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
സ്ഥിരമായി അശ്ലീല ചിത്രങ്ങൾ കാണുന്ന വ്യക്തിയായിരുന്നു ജഹീർ. ഇത്തരത്തിലുള്ള ചിത്രങ്ങൾ മുബീനയും അഭിനയിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് രണ്ട് മാസങ്ങൾക്ക് മുൻപ് നടന്ന കുടുംബ പരിപാടിയിൽ വച്ചും ജഹീർ മൂബീനയെ മർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മുബീന 20 ദിവസം ഹോസ്പിറ്റലിലായിരുന്നുവെന്നും പൊലീസ് പറയുന്നു. 15 വർഷങ്ങൾക്ക് മുൻപാണ് ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്.
















